News Desk

2021-04-08 11:02:27 am IST

ദോഹ: കൊവിഡ് രണ്ടാം തരംഗത്തിന്റെ പകുതിയിലാണ് ഖത്തറെന്ന് ദേശീയ പാന്‍ഡെമിക് തയ്യാറെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍. വ്യാപനത്തിന്റെ കൊടുമുടിയിലേയ്ക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് കൊവിഡ് രൂക്ഷമാവാന്‍ കാരണം ജനങ്ങളുടെ സാമൂഹിക ഇടപഴകലുകള്‍ വര്‍ധിച്ചത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രോഗം ബാധിക്കുന്നവരില്‍ കൂടുതലും ഉയര്‍ന്ന തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അവരുടെ കുടുംബങ്ങളുമാണെന്ന് അല്‍ ഖാല്‍ പറഞ്ഞു. 

ലക്ഷണങ്ങളുള്ളവരില്‍ 30 ശതമാനം പേര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനമായി ഉയര്‍ന്നു.

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയില്‍ മാത്രം രാജ്യത്ത് കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പട്ടത് 1468 പേരാണ്. ഇതില്‍ 266 വരെ തീവ്രപരിചരണത്തിലാക്കി. കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദമാണ് ഇപ്പോള്‍ വലിയ ഭീഷണി സൃഷ്ടിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top