News Desk

2021-02-23 06:51:20 pm IST

ദോഹ: ആസ്റ്റര്‍ മെഡിക്കല്‍ സെന്ററും ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി നടപ്പാക്കുന്ന മെമ്പര്‍മാര്‍ക്കായുള്ള സ്‌പെഷ്യല്‍ 'മെഡിക്കല്‍ ഡിസ്‌കൗണ്ട് കാര്‍ഡ് പദ്ധതി ഉദ്ഘടനം ചെയ്തു. 

ഈ പദ്ധതിയുടെ ഭാഗമായി കൂടെ ലഭിക്കുന്ന കൂപ്പണ്‍ ഉപയോഗിച്ച് കണ്‍സല്‍റ്റേഷന്‍ തികച്ചും സൗജന്യമായി ലഭിക്കും. ഡിസ്‌കൗണ്ട് കാര്‍ഡിലൂടെ മരുന്ന് അല്ലാത്ത ബാക്കി എല്ലാ സര്‍വീസകള്‍ക്കും ഇളവ് ലഭിക്കും.  

കൊവിസ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഡി റിങ് റോഡിലുള്ള ആസ്റ്റര്‍ ഹോസ്പിറ്റലില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്റ്റര്‍ അധികാരികളില്‍ നിന്നും ഖത്തര്‍ ഇന്‍കാസ് പാലക്കാട് പ്രസിഡന്റ് അബ്ദുല്‍ മജീദ് ആദ്യ കാര്‍ഡ് സ്വീകരിച്ചു. 

വൈസ് പ്രസിഡന്റ് താജുദ്ധീന്‍ ജനറല്‍ സെക്രട്ടറി റുബീഷ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിമാരായ ലത്തീഫ് കല്ലായി, നിസാര്‍ പട്ടാമ്പി, ജിന്‍സ് ജോസ്, താഹിര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top