Breaking News
“ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി | ഇറാനുവേണ്ടി ചാര പ്രവൃത്തി നടത്തിയ സൗദി പൗരന് വധശിക്ഷ, ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് | കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ |
2019-08-22 12:32:51pm IST

ഇന്ത്യയുടെ മുൻ പ്രധാനമന്ത്ര യും ആധുനിക ഇന്ത്യയുടെ ശിൽപിയുമായ ശ്രീ. രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനം ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ' സദ്ഭാവനാ' ദിനമായി ആചരിച്ചു.  ആക്ടിംഗ് പ്രസിഡന്റ് ബഷീർ തുവാരിക്കലിന്റെ അധ്യക്ഷതയിൽ ഐസിസി ഹാളിൽ വെച്ച് നടന്ന പരിപാടി ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ശ്രീ. മുഹമ്മദ് അലി പൊന്നാനി ഉദ്ഘാടനം ചെയ്തു. 

 ചടങ്ങിൽ ടി എച്ച് നാരായണൻ രാജീവ്  ഗാന്ധിയെ അനുസ്മരിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി യായിരുന്ന അദ്ദേഹം ഇന്ത്യ യിൽ വിവര സാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിച്ച മഹത് വ്യക്തിയാണെന്ന് അനുസ്മരിച്ചു. 

ഇന്ത്യൻ യുവതയുടെ പ്രതീക്ഷയും ആവേശ വുമായിരുന്ന രജീവിജി പൊതു തെരഞ്ഞെടപ്പിന് വോട്ട വകാശത്തിനുള്ള പ്രായം കുറക്കുകയും പഞ്ചായത്ത് രാജ് ബിൽ കൊണ്ടുവരാൻ മുൻകൈ എടുക്കുകയും  ചെയ്തത് അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തിന്റെ ഉദാഹരണമാണെന്നും നാരായണൻ സൂചിപ്പിച്ചു. 

ശ്രീ. രാജീവ് ഗാന്ധിയുടെയും നെഹ്റു കുടുംബത്തിന്റെയും സംഭാവനകളും ഓർമകളും തമസ്കരിക്കുവാനാണ് മോഡി സർക്കാരും  ഫാസിസ്റ്റു ശക്തികളും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 
ഡേവിസ് ഇടശ്ശേരി,  കെ വി ബോബൻ, ദേവാനന്ദ് കണ്ണൂർ, എന്നിവർ സംസാരിച്ചു.

 ഷിബു സുകുമാരൻ സ്വാഗതവും, കമാൽ കല്ലത്തായിൽ നന്ദിയും പറഞ്ഞു.പ്രദീപ് പിള്ളൈ, ജയപാൽ തിരുവനന്തപുരം, റഷീദ് വാഴക്കാല, ഷെമീർ പുന്നൂരാൻ,   പി സി നൗഫൽ കട്ടുപ്പാറ , ഫഹദ് ചാലിൽ,ഷഫാഫ് ഹപ്പ , ജിതിൻ കൊല്ലം തുടങ്ങിയവർ നേതത്വം നൽകി.

Top