Breaking News
മുപ്പത് ഇന്ത്യൻ തൊഴിലാളികൾ ഒമാനിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട് | ഖത്തർ- ഇന്ത്യ ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരം മാർച്ച് മാസം ഭുവനേശ്വറിൽ | സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 |
2019-08-31 11:34:47am IST
ദോഹ: ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായി ഖത്തറിൽ കലാ പ്രദർശനങ്ങൾ അരങ്ങേറും. ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളുടെ പ്രദർശനം സെപ്റ്റംബർ 9 മുതൽ 28 വരെ കത്താറ സാംസ്‌കാരിക ഗ്രാമത്തിൽ നടക്കും. കത്താറയിലെ ബിൽഡിങ് നമ്പർ 18 ൽ ഗാലറി 1 ലാണ് പ്രദർശനങ്ങൾ നടക്കുന്നത്.

യൂത്ത് ഹോബീസ് ഖത്തറിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ എംബസിയുടെ സഹകരണത്തിൽ പ്രദർശനം. സമയം :രാവിലെ 10 മുതൽ രാത്രി 10 വരെ. സെപ്റ്റംബർ 9നാണ് ഖത്തറി-ഇന്ത്യൻ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ പെയിന്റിങ് പ്രദർശനവും തുടങ്ങുന്നത്.  

മുഹമ്മദ് ജുനൈദ്, അയിഷ അൽമുഹന്നദി എന്നിവർക്കൊപ്പം മലയാളിയായ മഹേഷ്‌കുമാറിന്റെ പെയിന്റിങ്ങുകളുമാണ് പ്രദർശിപ്പിക്കുന്നത്.  കത്താറയിലെ ബിൽഡിങ് നമ്പർ 18ൽ ഗാലറി 2 ലാണ് പ്രദർശനം. 
Top