News Desk

2021-02-02 10:15:53 am IST
ദോഹ: കൊവിഡ് പ്രതിസന്ധികള്‍ക്കിടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഖത്തര്‍ നല്‍കിയ എല്ലാ പരിചരണങ്ങള്‍ക്കും സഹായങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ. 

ഇന്നലെ ഖത്തറും ഇന്ത്യയും തമ്മിലുള്ള നാലാമത്തെ വിദേശകാര്യ കൂടിയാലോചനകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 
ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. അഹ്മദ് ഹസ്സന്‍ അല്‍ ഹമാദി യോഗത്തില്‍ പങ്കെടുത്തു. 

കൊവിഡ് വ്യാപനത്തിനിടയിലും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളും കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഖത്തര്‍ സന്ദര്‍ശനം നടത്തിയതും ഉള്‍പ്പെടെയുള്ള സഹകരണ ബന്ധങ്ങളില്‍ ഇരു രാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു.

ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഭക്ഷ്യസുരക്ഷ, ആരോഗ്യ സുരക്ഷ, ശാസ്ത്ര സാങ്കേതിക വിദ്യ, കോണ്‍സുലാര്‍, കമ്മ്യൂണിറ്റി, സാംസ്‌കാരിക പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവന്‍ കാര്യങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH

Top