2020-02-21 11:21:02 pm IST
ദോഹ : ഖത്തർ ഇന്ത്യ ലോക കപ്പ് യോഗ്യത മത്സരങ്ങളുടെ രണ്ടാം പാദം മാർച്ച് മാസം ഭുവനേശ്വറിൽ  വച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു. അൽ ഇന്ത്യൻ സോക്കർ ഫെഡറേഷൻ ആണ് ഇക്കാര്യം ഔദ്യോദികമായി അറിയിച്ചത്.

 ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമാണ് മല്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ കൊൽക്കത്ത വേദിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഐ. എസ് .എൽ മത്സരങ്ങൾക്ക് വലിയ രീതിയിൽ കാണികളുണ്ടായതാണ് ഭുവനേശ്വറിനെ വേദിയാവാൻ തിരഞ്ഞെടുത്തതിന് പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

 അതെ സമയം ഖത്തറിനെ ദോഹയിൽ വച്ച് സമനിലയിൽ പിടിക്കാൻ കഴിഞ്ഞതാണ് ഇന്ത്യൻ ടീമിനെ ആത്മവിശ്വാസത്തിലാക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇനിയുള്ള മത്സരങ്ങൾ തീർച്ചയായും ജീവൻ മരണ പോരാട്ടമാണെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 
Top