News Desk

2021-02-14 03:04:44 pm IST
ദോഹ: ഇന്ത്യയില്‍ ഓഫീസ് ആരംഭിക്കാന്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഖത്തര്‍ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഇന്ത്യയില്‍ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഈ നിര്‍ണായക നീക്കം. ഇരു രാഷ്ട്രങ്ങളും തമ്മിലെ വാണിജ്യ ബന്ധം ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ഇയര്‍ അവസാനിക്കുന്ന അടുത്ത മാസത്തോടെ പതിനൊന്ന് ബില്യണ്‍ ഡോളറില്‍ എത്തിച്ചേരും.

ഈ കൊവിഡ് കാലത്തും ഇരു രാഷ്ട്രങ്ങളും തമ്മിലെ ബന്ധങ്ങള്‍ വര്‍ധിച്ചത് മികച്ച ആത്മവിശ്വാസമാണ് പ്രകടമാക്കുന്നത്. ഇന്ത്യയിലെ ഒരു പ്രമുഖ യൂണിവേഴ്‌സിറ്റിയുടെയും മൂന്ന് ഇന്ത്യന്‍ സ്‌കൂളുകളുടെയും ക്യാമ്പസുകള്‍ ഈ വര്‍ഷം തന്നെ ഖത്തറില്‍ ആരംഭിക്കുന്നുണ്ട്.

കൊവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരം ഡല്‍ഹി സന്ദര്‍ശിക്കുന്നുണ്ട്. 

ഖത്തര്‍- ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ അടുത്ത മാസം വരെ ദീര്‍ഘിപ്പിക്കാനും ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ കരാര്‍ ആയിട്ടുണ്ടെന്നും ഇന്ത്യന്‍ സ്ഥാനപതി അഭിമുഖത്തില്‍ വിശദീകരിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top