News Desk

2021-04-28 06:31:12 pm IST
ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് 2021 ല്‍ വോളന്റിയര്‍മാരാവാന്‍ താല്‍പ്പര്യമുള്ളവരെ ക്ഷണിച്ച് സുപ്രിം കമ്മിറ്റി. 18 വയസ്സിനും അതിന്  മുകളില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. കാണികള്‍ക്കുള്ള സേവനം, ഹോസ്പിറ്റാലിറ്റി, ബ്രോഡ്കാസ്റ്റിങ് ആന്റ് മീഡിയ തുടങ്ങി വിവിധ മേഖലകളിലാണ് വോളന്റിയര്‍മാരെ ആവശ്യമുള്ളത്.

വൊളന്റിയര്‍മാര്‍ക്ക് പൂര്‍ണമായ പരിശീലനവും ബ്രാന്‍ഡഡ് യൂണിഫോമും ലഭിക്കും. ഭക്ഷണം, യാത്ര ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കും. വോളന്റീയര്‍മാര്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവരായിരിക്കണം. അറബി ഭാഷയും കൂടി അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും

കുറഞ്ഞത് എട്ട് ഷിഫ്റ്റുകള്‍ ഉണ്ടായിരിക്കും. ഒരു ഷിഫ്റ്റ് എട്ടു മണിക്കൂറായിരിക്കും. ഒരു അന്താരാഷ്ട്ര മല്‍സരത്തിന്റെ ഭാഗമാവാനും 2022ലെ ലോക കപ്പിന് വൊളന്റിയറായി തിരഞ്ഞെടുക്കപ്പെടുന്നതിന് സാധ്യത ഉയര്‍ത്താനുമുള്ള അവസരമാണ് ഇതെന്ന് സുപ്രിം കമ്മിറ്റി ഹ്യൂമന്‍ റിസോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റഷ അല്‍ ഖര്‍നി പറഞ്ഞു. താല്‍പര്യമുള്ളവര്‍ https://www.qatar2022.qa/en/opportunities/community-engagement/volunteers ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. കൂടുതല്‍ സംശയങ്ങള്‍ക്ക് Q22volunteers@2022.qa എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top