News Desk

2021-06-04 04:14:11 pm IST

ദോഹ: അമേരിക്കയോടും റഷ്യയോടും സ്വീകരിക്കുന്ന നിലപാടുകള്‍ സ്വാതന്ത്രമായിരിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ സഹ മന്ത്രി ലുല്‍വ അല്‍ ഖാതിര്‍ വ്യക്തമാക്കി. ഖത്തറിന്റെ വിദേശ നയം സ്വതന്ത്ര നിലപാടുകളില്‍ അധിഷ്ടിതമാണ്. റഷ്യ ടുഡേ ഓണലൈനിനു അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

റഷ്യയില്‍ നടക്കുന്ന സെന്റ് പീറ്റേഴ്‌സ് ബെര്‍ഗ് സാമ്പത്തിക സമ്മേളനത്തില്‍ ഖത്തറിനെ അഥിതി രാഷ്ട്രമായി തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഖത്തര്‍-റഷ്യ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നത് നേട്ടമാണ്. 

വാണിജ്യത്തോടൊപ്പം ഖത്തര്‍ ലോക കപ്പ് സംഘടനത്തിലടക്കം റഷ്യയുടെ സഹായം ഖത്തര്‍ വളരെയധികം വിലമതിക്കുന്നുണ്ട്. അറബ്-റഷ്യന്‍ സാംസ്‌കാരിക കൈമാറ്റ സംരംഭങ്ങളില്‍ ഖത്തറിന്റെ നിലപാടുകള്‍ക് സ്വീകാര്യത വര്‍ധിച്ചതും ഭാവിയില്‍ ഗുണം ചെയ്യുമെന്ന് അല്‍ ഖാതിര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top