ദോഹ: മിഡില്‍ ഈസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ പങ്കാളിയാണ് ഖത്തറെന്ന് ദോഹയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍. പ്രാദേശിക അറബ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി വാതകവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 50 ശതമാനം ഊര്‍ജ്ജാവശ്യങ്ങള്‍ക്കും ആശ്രയിക്കുന്നത് ഖത്തറിനെയാണ്. ഖത്തറുമായി കൂടുതല്‍ ബന്ധം പുലര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരു രാഷ്ട്രങ്ങളുടെയും വാണിജ്യ മതിപ്പ് 10.95 ബില്യണില്‍ എത്തിയിരുന്നു.
കൊവിഡ് കാലത്തും ഈ മേഖലയില്‍ നേട്ടം കൈവരിക്കാനായി. ഖത്തറിന്റെ കയറ്റുമതിയില്‍ 18 ശതമാനവും ഇന്ത്യയിലേക്കാണ് എന്നത് നിസ്സാരമായ കാര്യമല്ല. ഖത്തറില്‍ ഇന്ത്യന്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന 24 വന്‍ കമ്പനികളുണ്ട്.
ഇന്ത്യ-ഖത്തര്‍ ഉടമസ്ഥതയിലുള്ള 6000 കമ്പനികളാണ് വിവിധ മേഖലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടപ്പു വര്‍ഷം ഇരു രാഷ്ട്രങ്ങളും സഹകരിക്കുന്ന മേഖലകള്‍ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നതായും ദീപക് മിത്തല്‍ ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക