Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |

ഖത്തർ സർക്കാർ ഗസ്സൻ ജനതക്കായി നൽകിവരുന്നത് പ്രതിമാസം മുപ്പത് മില്യൺ ഡോളർ ധനസഹായമെന്ന് റിപ്പോർട്. ഗസ്സൻ രാഷ്ട്രീയ കാര്യാ സമിതി അംഗം ഡോക്ടർ ഖലീൽ അൽ ഹയ്യയാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം ഒരു റേഡിയോക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഖത്തർ ഗസ്സൻ ജനതക്കായി നൽകിവരുന്നത് മറ്റേത് രാഷ്ട്രത്തേക്കാളും വലിയ സാമ്പത്തിക സഹായമാണ്. ഗസ്സയിലെ വൈദ്യുതി, തൊഴിൽ ഇല്ലായ്മ, സർക്കാർ ഉദ്യോഗസ്ഥരുടെ വേതനം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയിലാണ് ഖത്തർ സ്ഥിരമായി ഗസ്സക്കായി സഹായം നൽകിവരുന്നത്.

ഗസ്സയിലെ ഖത്തർ സഹായങ്ങൾക്ക് യു എൻ അടക്കമുള്ള സംഘങ്ങൾ നന്ദി അറിയിച്ചത് ഖത്തറിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. 


Top