News Desk

2021-04-13 10:07:07 pm IST
ദോഹ: നൈജീരിയയില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നൈജീരിയന്‍ വിദേശകാര്യ മന്ത്രി ഓണായീമായാണ് ഇക്കാര്യം ഒരു രാജ്യാന്തര ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

നൈജീരിയയിലെ സ്വതന്ത്ര വാണിജ്യ മേഖലകളിലാണ് ഖത്തര്‍ ഫണ്ട് വിനിയോഗിക്കുക. 2016 ല്‍ നൈജീരിയ സന്ദര്‍ശിച്ച പ്രസിഡന്റ് മുഹമ്മദ് ബുഖാരി ഇരു രാഷ്ട്രങ്ങളും തമ്മിലെ ബന്ധം ശക്തമാക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.

ഖത്തറിലേക്ക് പുതുതായി നൈജീരിയ അംബാസിഡര്‍ സ്ഥാനത്തേക്ക് പ്രമുഖ വ്യക്തിയെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നൈജീരിയയില്‍ നയതന്ത്ര മേഖലയിലെ പ്രമുഖ വ്യക്തിത്വം യാക്കോബ് അഹമ്മദ് ആണ് നൈജീരിയയുടെ പുതിയ ഖത്തരി അംബാസിഡറെന്നും ഓണായീമായ റേഡിയോ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top