Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-07-27 02:29:07pm IST

മിഡിൽ ഈസ്റ്റിലെ ഏറ്റവും സുരക്ഷിതമായ രാഷ്ട്രം ഖത്തറാണെന്നു റിപ്പോർട്. 2019 ലെ ലോക സമാധാന ഇൻഡക്സ് പ്രകാരമാണ് റിപ്പോർട് തയ്യറാക്കിയിട്ടുള്ളത്. അറബ് മേഖലയിൽ നിന്ന് കുവൈത്,ഒമാൻ എന്നീ രാഷ്ട്രങ്ങളാണ് ഖത്തറിന് പിന്നിലായി നിലയുറപ്പിച്ചിട്ടുള്ളത്.

ബ്രിടീഷ് മാഗസിന്റെ ഏറ്റവും പുതിയ ലക്കത്തിൽ ഈ വർഷത്തെ സമാധാന ഇൻഡക്സിന്റെ പൂർണമായ രൂപം ലഭ്യമാണ്. അറബ് രാഷ്ട്രങ്ങളിൽ വച്ച് സിറിയ, സുഡാൻ എന്നീ രാഷ്ട്രങ്ങളാണ് സുരക്ഷാ ഏറ്റവും അപകടത്തിൽ നിലകൊള്ളുന്ന രാഷ്ട്രങ്ങൾ.

ആഭ്യന്തര സംഘർഷ സാധ്യത, വിദേശ ആക്രമണ സാധ്യത, നവീകരിച്ച സുരക്ഷാ സംവിധാനം, സൈനിക ശക്തി എന്നിവ വച്ച് കൊണ്ടാണ് ഖത്തർ മിഡിൽ ഈസ്റ്റിലെ ഏറ്റവും സുരക്ഷയുള്ള രാഷ്ട്രമായി തിരഞ്ഞെടുക്കപ്പെട്ടത്. 

Top