News Desk

2021-02-01 01:03:13 pm IST
ദോഹ: ഈ വര്‍ഷം ഖത്തര്‍ 60 അന്താരാഷ്ട്ര കായിക ചാംപ്യന്‍ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് മാഗസിനായ ലെ മോണ്ട് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഖത്തര്‍ ലോക കപ്പ് 2022 മായി ബന്ധപെട്ടാണ് എല്ലാവരുടെയും ശ്രദ്ധയെങ്കില്‍ ഈ വര്‍ഷം മാത്രം ഖത്തര്‍ അറുപതോളം കായിക മാമാങ്കങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്നത് ശ്രദ്ധേയമായ കാര്യമാണ്. 

കൊവിഡ് കാലത്ത് യൂറോപ്, അമേരിക്കന്‍ നാടുകള്‍ക്ക് പകരമായി മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച കായിക ഡെസ്റ്റിനേഷന്‍ എന്ന പദവിയിലേക്ക് ഖത്തര്‍ എത്തുന്നത് സ്വാഗതാര്‍ഹമാണ്. 

2022നു പിന്നാലെ 2030 ഏഷ്യാഡ് ഗെയിംസിനും ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്ന വാര്‍ത്ത ലോകത്തിലെ കായിക പ്രേമികളുടെ മനം കവരാന്‍ ഇടയാക്കിയിട്ടുണ്ട്.

കൊവിഡ് രൂക്ഷമായ സാഹചര്യങ്ങളില്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ച ഫിഫ ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് അടക്കമുള്ള വിഷയങ്ങള്‍ ഖത്തറിനെ ലോകത്തെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് ഹബ്ബാക്കി മാറ്റിയെന്നും ലെമോണ്ട് മാഗസിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH

Top