ദോഹ: ഖത്തറിലെ പുതിയ കറന്‍സി നോട്ടുകള്‍ ബാങ്കുകള്‍ വഴിയും എ.ടി.എം വഴിയും വിതരണം ചെയ്യുമെന്ന് ഖത്തര്‍ ഇസ്ലാമിക് ബാങ്ക്. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ സമ്പൂര്‍ണമായി പുതിയ കറന്‍സികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ ബാങ്ക് ശൃംഖലയാണ് ഖത്തര്‍ ഇസ്ലാമിക് ബാങ്ക്. പഴയ കറന്‍സികള്‍ മാറ്റിയെടുക്കാന്‍ ഖത്തര്‍ ഇസ്ലാമിക് ബാങ്കിന്റെ ബ്രാഞ്ചുകള്‍ വഴിയും എ.ടി.എം വഴിയും ഈ വര്‍ഷം ജൂലൈ വരെ സമയം നല്‍കും.
2020 ഡിസംബറിലാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് രാജ്യത്ത് പുതിയ കറന്‍സികള്‍ അവതരിപ്പിച്ചത്. എന്നാല്‍ പുതിയ ഇരുനൂറു റിയാലിന്റെ കറന്‍സികള്‍ അടക്കം എ.ടി.എം വഴി നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യുന്നതിന് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ജനങ്ങള്‍ കഴിഞ്ഞ കുറച്ചു നാളുകളായി നേരിട്ടത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക