Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഉപഭോക്താക്കൾ വ്യാജ ഫോൺ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ഇസ്‌ലാമിക് ബാങ്കിന്റെ മുന്നറിയിപ്പ്. ഉപഭോക്താവിന്റെ കാർഡ് റദ്ദാക്കിയെന്നും അടിയന്തരമായി തിരികെ വിളിക്കണമെന്നും ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകുന്നത് .  

ഒരു കാരണവശാലും സ്വകാര്യ വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ പങ്കുവയ്ക്കരുത്. ഫോൺ, എസ്എംഎസ്, വാട്‌സാപ് ഇമെയിൽ, സംശയാസ്പദമായ വെബ്‌സൈറ്റുകൾ എന്നിവയിലൂടെ പ്രത്യേകിച്ചും സ്വകാര്യ വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കരുത്. കാർഡ് റദ്ദാക്കിയെന്ന തരത്തിൽ സന്ദേശമെത്തിയാൽ അടിയന്തരമായി info@qib.com.qa എന്ന ഇ-മെയിൽ വിലാസത്തിലോ 44448444 എന്ന നമ്പറിലോ അധികൃതരെ വിവരം അറിയിക്കണമെന്നും അതികൃതർ അറിയിച്ചു
Top