Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യവും സമഗ്രമായി അന്വേഷിക്കണമെന്ന് ഖത്തർ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . 

പ്രവാസികൾക്ക് വേണ്ടി മുതല കണ്ണീർ പൊഴിക്കുന്ന ഈ സർക്കാർ  സാജന്റെ മരണത്തിന് ഉത്തരവാദിയായ നഗരസഭ ചെയര്‍പേഴ്സനെതിരെ കേസ് എടുക്കാൻ പോലും തയ്യാറാകാത്തത് പ്രവാസി സമൂഹത്തെ അവഹേളിക്കുന്നതിനു തുല്യമാണ് .

കേരളത്തിൽ നിക്ഷേപം ചെയ്യാൻ സ്വാഗതം ചെയ്ത ശേഷം ഇല്ലാത്ത നിയമങ്ങൾ കാണിച്ചു പ്രവാസികളോട് ചെയ്യുന്ന ഇത്തരം ക്രൂര നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങള്‍ നേരിടേണ്ടിവരുമെന്ന് കെഎംസിസി മുന്നറിയിപ്പ് നൽകി .
 
പ്രവാസി സമൂഹത്തോട് കാണിക്കുന്ന ഇത്തരം അനീതികൾക്കെതിരെ  ശക്തമായി പ്രതിഷേധിക്കുന്നതോടൊപ്പം സാജന്റെ മരണത്തിനു ഉത്തരവാദികളായ നഗരസഭ ചെയര്‍പേഴ്സൻ  , മറ്റു ഉദ്യോഗസ്ഥർക്കെതിരെ  കൊല കുറ്റത്തിന് കേസെടുക്കണമെന്ന് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Top