News Desk

2021-02-14 12:44:54 pm IST

ദോഹ: ഖത്തറിലെ പ്രമുഖ വ്യാപാരിയും നാദാപുരം സ്വദേശിയുമായ എം.ടി.കെ അഹമദിനെ സ്വന്തം നാട്ടില്‍ നിന്നും അജ്ഞാത സംഘം തട്ടികൊണ്ട് പോയത് കേരളത്തിന് അപമാനകരമെന്ന് ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍

ബിസിനസ് രംഗത്തെ തകര്‍ച്ചകളും ഇടപാടുകളും പകപോക്കലുകളും ക്രിമിനല്‍ സംഘങ്ങള്‍ ഏറ്റെടുക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും എത്രയും പെട്ടെന്ന് കുറ്റവാളികളെ കണ്ടെത്തി അഹമ്മദിനെ മോചിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഖത്തര്‍ കെ.എം.സി.സി പൊലീസ് അധികൃതരോട് അഭ്യര്‍ത്ഥിച്ചു.

'വന്‍ നഗരങ്ങളിലേതു പോലെയുള്ള അധോലോക പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വ്യാപിക്കുന്നതിന്റെ സൂചനയാണീ സംഭവം. ഇത് മുളയിലേ നുള്ളിക്കളയുകയും കാര്യക്ഷമമായ അന്വേഷണത്തിലൂടെ എത്രയും പെട്ടെന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്ത് അഹമ്മദിനെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.', എസ്.എ.എം ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

പ്രസ്താവനയുടെ പൂര്‍ണരൂപം 

പ്രവാസി വ്യവസായിയുടെ തട്ടിക്കൊണ്ട് പോകല്‍ കേരളത്തിന് അപമാനകരം- ഖത്തര്‍ കെ.എം.സി.സി

ഖത്തറിലെ പ്രമുഖ വ്യാപാരിയും നാദാപുരം തൂണേരി മേഖലയിലെ പ്രമുഖനുമായ എം.ടി.കെ അഹമദിനെ സ്വന്തം നാട്ടില്‍ നിന്നും ഒരു അജ്ഞാത സംഘം തട്ടികൊണ്ട് പോയിട്ട് വന്‍തുക മോചന ദ്രവ്യമായി ചോദിക്കുന്ന ക്വട്ടേഷന്‍, ക്രിമിനല്‍ ടീമിന്റെ ശബ്ദ സന്ദേശം നാട്ടിലെങ്ങും പ്രചരിക്കുന്നു.

ബിസിനസ് രംഗത്തെ തകര്‍ച്ചകളും ഇടപാടുകളും പകപോക്കലുകളും ഇങ്ങനെ ക്രിമിനല്‍ സംഘങ്ങള്‍ ഏറ്റെടുക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇവിടെ ഒരു പ്രമുഖനായ പ്രവാസിയുടെ ജീവനാണ് അപകടത്തില്‍ ആയിട്ടുള്ളത്. എത്രയും പെട്ടെന്ന് കുറ്റവാളികളെ കണ്ടെത്തി അഹമ്മദിനെ മോചിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പോലീസ് അധികൃതരോട് അഭ്യര്‍ത്ഥിക്കുകയാണ്.

വന്‍ നഗരങ്ങളിലേതു പോലെയുള്ള അധോലോക പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വ്യാപിക്കുന്നതിന്റെ സൂചനയാണീ സംഭവം. ഇത് മുളയിലേ നുള്ളിക്കളയുകയും കാര്യക്ഷമമായ അന്വേഷണത്തിലൂടെ എത്രയും പെട്ടെന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്ത് അഹമ്മദിനെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിയമം കയ്യിലെടുക്കാനും ക്വട്ടേഷന്‍ നടപ്പാക്കാനും ആരെയും അനുവദിക്കരുത് എന്നഭ്യര്‍ത്ഥിക്കുന്നു.
ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ചയോ അലംഭാവമോ ഉദാസീനതയോ കാണിച്ചാല്‍ കേരള പൊലീസിന്റെ ഭാഗത്തു നിന്നുള അക്ഷന്തവ്യമായ അപരാധമായിരിക്കും അതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

എസ്.എ.എം ബഷീര്‍
(പ്രസിഡന്റ്, ഖത്തര്‍ കെ.എം.സി.സി)


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top