News Desk

2021-06-03 09:26:35 pm IST
ദോഹ: ഖത്തറില്‍ തേന്‍ കൃഷിക്കായി പുതിയ നൂറു ഫാമുകള്‍ കൂടി നിലവില്‍ വരുമെന്ന് കാര്‍ഷിക മന്ത്രാലയം സര്‍വീസ് വിഭാഗം മേധാവി അഹമ്മദ് സലിം അല്‍ യാഫി ചൂണ്ടിക്കാട്ടി. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഖത്തറിന്റെ തനത് തേന്‍ ഉത്പന്നങ്ങള്‍ക്ക് രാജ്യാന്തര തലത്തില്‍ അടക്കം നിരവധി ആവശ്യക്കാര്‍ ഉയരുന്നത് ശ്രദ്ധേയമാണ്. 340 തേന്‍ ഫാമുകള്‍ അടുത്ത വര്‍ഷത്തോടെ രാജ്യത്ത് നിലവില്‍ വരും. ഇക്കാര്യത്തില്‍ കാര്‍ഷിക മന്ത്രാലയം ആവശ്യമുള്ളത് ചെയ്യും. ഖത്തറിലെ തനത് തേന്‍ ഉത്പന്നങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ബ്രാന്‍ഡുകള്‍ സിദാര്‍ തേനും, സമര്‍ തേനുമാണ്. 

ഈ ഉത്പന്നങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമുള്ളത് ചെയ്യും. രാജ്യത്ത് തേന്‍ ഉത്പനന്നതില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നടപ്പു വര്‍ഷത്തെ ദേശീയ ഹണി ബീ പ്രോഗ്രാം മൂലം 58,000 കിലോഗ്രാം തേന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിച്ചെന്നും അല്‍ യാഫി പറഞ്ഞു.  

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top