News Desk

2021-02-10 04:19:48 pm IST
ദോഹ: രാജ്യത്ത് കന്നുകാലികള്‍ക്കുള്ള ദേശീയ വാക്‌സിനേഷന്‍ പ്രോഗ്രാമിന് തുടക്കമായതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കന്നുകാലികളില്‍ കണ്ടു വരുന്ന പ്രത്യേകതരം ത്വക്ക് രോഗത്തിനെതിരെയാണ് രാജ്യത്ത് സൗജന്യമായുള്ള വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചിരുക്കുന്നത്. 

ഏപ്രില്‍ 2021 വരെയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ നടക്കുന്നത്. കാലിയുടമകള്‍ തൊട്ടടുത്തുള്ള വെറ്ററിനറി കേന്ദ്രങ്ങളെ സമീപക്കണമെന്നാണ് ബലദിയ മന്ത്രാലയം തങ്ങളുടെ ട്വിറ്ററില്‍ അറിയിച്ചു. രാജ്യത്തെ കാര്‍ഷിക ഫാമുകളുടെ ഉടമസ്ഥര്‍, കന്നുകാലികളെ വളര്‍ത്തുന്നവര്‍ എന്നിവര്‍  ഈ അറിയിപ്പ് ശ്രദ്ധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top