News Desk

2021-02-03 07:59:45 pm IST
ദോഹ: ഉത്തര സിറിയയില്‍ ഖത്തര്‍ റെഡ് ക്രെസന്റ് നിര്‍മിച്ച ശുദ്ധജല വിതരണ പദ്ധതി ആരംഭം കുറിച്ചു. ഖത്തര്‍ റെഡ് ക്രെസന്റ് തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഉത്തര സിറിയയില്‍ ടയര്‍ ഹസന്‍ എന്ന പ്രദേശത്താണ് നിരവധി അഭയാര്‍ത്ഥികള്‍ തിങ്ങി വസിക്കുന്ന പ്രദേശത്ത് ഖത്തര്‍ റെഡ് ക്രെസന്റ്  ശുദ്ധജല വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പ്രദേശത്തെ സാബിസം, അല്‍ റഹ്മ, അല്‍ കാബ്, നസീം അല്‍ റഹ്മാ തുടങ്ങിയ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കും സഹായകമാണ് ഖത്തറിന്റെ ഈ കുടിവെള്ള സഹായം. 

ഖത്തര്‍ റെഡ് ക്രെസന്റ് അന്താരാഷ്ട്ര റിലീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ മുഹമ്മദ് അല്‍ എമ്മാധിയാണ് പദ്ധതി സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നത്. ഈ പദ്ധതി ഏകദേശം 46000 കുടുംബങ്ങള്‍ക്ക് സഹായപ്രദമാക്കുമെന്നാണ് ഖത്തര്‍ റെഡ് ക്രെസന്റ് അവകാശപ്പെടുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top