Breaking News
വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ കൂട്ടക്കൊലക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി യു.എന്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2600 ആയി, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത | ഡല്‍ഹി സംഘര്‍ഷം; കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി | ഡൽഹിയിൽ കലാപ സാഹചര്യം; മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, മരണം ആറായി | ഖത്തര്‍ തപാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സൗദി, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സമ്മതിച്ചതായി യു.എന്‍ | 'ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ | കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു | ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ |
2019-09-03 08:36:50pm IST

ദോഹ:ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 2022 ഖത്തർ ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. പശ്ചിമേഷ്യയിലെ ആദ്യത്തെ ലോകകപ്പിന്റെ ചിഹ്നം ഫുട്‌ബോൾ പ്രേമികൾ ആവേശത്തോടെ വരവേറ്റു.പ്രാദേശിക സമയം 8.22ന് ആണ് പ്രകാശനം നടന്നത്.

ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ലോഗോ പ്രകാശനം ചെയ്‍തത് .ഖത്തറിൽ മാത്രമല്ല വിവിധ ലോക രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വമ്പൻ സ്‌ക്രീനുകളിൽ ഔദ്യോഹിക ലോഗോ പ്രദർശിപ്പിച്ചു.

ഖത്തറിൽ കത്താറ, സൂഖ് വാഖിഫ്, ദോഹ ഷെറാട്ടൻ ഹോട്ടൽ, ടോർച്ച് ഹോട്ടൽ എന്നിവിടങ്ങളിലാണ് ലോഗോ പ്രദർശിപ്പിക്കുന്നത്. കുവൈത്തിൽ കുവൈറ്റ് ടവർ, ലബനനിൽ അൽ റൗഷ റോക്ക്, ജോർദാനിൽ ലെ റോയൽ അമാൻ ഹോട്ടൽ, ഇറാഖിൽ ബാഗ്ദാദ് ടവർ, തുനീസിയയിൽ ഹമ്മാത് സിറ്റി, അൾജീരിയയിൽ അൾജീരിയ ഓപ്പറ ഹൗസ്, മൊറോക്കോയിൽ അൽ റിബാത് കോർണിഷ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും. അറബ് രാജ്യങ്ങൾ കൂടാതെ ഇന്ത്യ, അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ലണ്ടൻ, ഫ്രാൻസ്, ജർമനി, മെക്‌സിക്കോ, ഇറ്റലി, റഷ്യ, സൗത്ത് ആഫ്രിക്ക, ദക്ഷിണ കൊറിയ, സ്‌പെയിൻ, തുർക്കി, യുഎസ്, ന്യൂയോർക്ക് തുടങ്ങി 20ലേറെ രാജ്യങ്ങളിലും ലോഗോ പ്രദർശിപ്പിച്ചു.  

 

Top