News Desk

2021-04-06 09:17:22 pm IST
ദോഹ: റമദാനോട് അനുബന്ധിച്ച് ഖത്തറില്‍ അവശ്യ സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുറവ് പാലിക്കാത്ത സ്ഥാപനങ്ങളെ നിരീക്ഷിക്കാന്‍ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യവുമായി ജനങ്ങള്‍. ഭൂരിഭാഗം കച്ചവടക്കാരും ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുമ്പോള്‍ ചിലര്‍ റമദാന്‍ അനുബന്ധിച്ച് ജനങ്ങളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നുയെന്നും വ്യാപക പരാധിയുണ്ട്.

സാധാരണക്കാരായ ജനങ്ങള്‍ക്ക് വിലയില്‍ വന്ന മാറ്റത്തെ കുറിച്ച് വ്യക്തമായി പഠിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാവണം. റമദാന്‍ മധ്യത്തോടെയാണ് ഇത്തരത്തില്‍ ചില വിഭാഗം കച്ചവടക്കാര്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ മുന്നോട്ട് വരുന്നത് എന്നും അതിനാല്‍ തന്നെ വാണിജ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെടലുകള്‍ ശക്തമാക്കണമെന്നും ജനങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം ചൂണ്ടികാട്ടി. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top