ദോഹ: വരും ദിവസങ്ങളില്‍ ഖത്തറിലെ താപനില വര്‍ധിക്കുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം. രാത്രി കാലാവസ്ഥ സന്തുലിതമായിരിക്കുമെങ്കിലും പകല്‍ സമയത്ത് ചില പ്രദേശങ്ങളില്‍ 30ന് മുകളില്‍ താപനില ഉയരും.
തിങ്കളാഴ്ച മുതല്‍ താപനില ക്രമേണ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച പകല്‍ സമയങ്ങളില്‍ ചൂട് ഗണ്യമായി വര്‍ധിക്കും. ട്വിറ്ററിലൂടെയാണ് കാലാവസ്ഥാ വകുപ്പ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്.
മാര്‍ച്ച് പന്ത്രണ്ട് വെള്ളിയാഴ്ച ഈ മാസത്തെ ചൂടേറിയ ദിനങ്ങളില്‍ ഒന്നായിരിക്കും. 40 ഡിഗ്രി സെല്‍ഷ്യസ് ആണ് വെള്ളിയാഴ്ച ദിവസം താപ നില കണക്കാക്കപ്പെടുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക