News Desk

2021-11-30 05:28:04 pm IST
ദോഹ: ഖത്തറില്‍ വാരാന്ത്യത്തില്‍ കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തുമെന്ന് കാലാവസ്ഥ വകുപ്പ്. താപനില തുടര്‍ച്ചയായി കുറഞ്ഞ് 11-18 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുന്നതിനാലാണ് അന്തരീക്ഷത്തില്‍ തണുപ്പ് കൂടാന്‍ കാരണം. 

രാത്രിയിലും അതിരാവിലെയും കുറഞ്ഞ താപനില അനുഭവപ്പെടും. ഈ കാലയളവില്‍ പരമാവധി താപനില 22-26 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ (ക്യു.എം.ഡി) കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഡിസംബര്‍ മൂന്ന് വെള്ളിയാഴ്ച വൈകിട്ട് മുതല്‍ അടുത്ത ആഴ്ചയുടെ ആരംഭം വരെ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ കാറ്റിന് 12-22 നോട്ടസ് മുതല്‍ 30 നോട്ടസ് വരെ വേഗത കൂടാന്‍ സാധ്യതയുണ്ട്. 

ഇതേതുടര്‍ന്ന് ചില പ്രദേശങ്ങളില്‍ പൊടിപടലങ്ങളും മൂന്ന് കിലോമീറ്ററില്‍ താഴെ ദൃശ്യപരത മോശമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

ഖത്തറിലെ ചില സ്ഥലങ്ങളില്‍ കടല്‍ തിരമാല നാല് മുതല്‍ എട്ട് അടി വരെയും ചിലപ്പോള്‍ 12 അടി വരെ ഉയരുകയും ചെയ്യും. ഈ സമയത്ത് ജനങ്ങള്‍ കടലില്‍ പോകരുതെന്നും സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് ക്യു.എം.ഡി പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top