News Desk

2021-03-08 07:07:55 pm IST
ദോഹ: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രത്യേക ആഘോഷങ്ങള്‍ സംഘടിപ്പിച്ച് ആസൂത്രണ മന്ത്രാലയം. വനിതാ ദിനത്തിന്റെ പ്രാധ്യാന്യം ഉയര്‍ത്തി കാട്ടി പ്രത്യേക സെമിനാറാണ് രാജ്യത്തെ പ്രമുഖ മന്ത്രാലയങ്ങളിലെയും ഏജന്‍സികളിലെയും വനിതകളെ സംഘടിപ്പിച്ചു കൊണ്ട് ആസൂത്രണ മന്ത്രാലയം സംഘടിപ്പിച്ചത്. 

വിദ്യാഭ്യാസ മന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം, ഖത്തര്‍ യൂണിവേഴ്സിറ്റി എന്നിവടങ്ങളിലെ പ്രമുഖ വനിതാ സാന്നിധ്യങ്ങള്‍ മന്ത്രാലയത്തിന്റെ പ്രത്യേക പരിപാടിയില്‍ സന്നിഹിതകളായിരുന്നു. കൊവിഡ് വൈറസ് ആവിര്‍ഭാവത്തിനു ശേഷമുള്ള പുതിയ ലോകത്തിന്റെ നിര്‍മാണത്തില്‍ വനിതകളുടെ പങ്ക് എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

പൊതു സമൂഹവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഖത്തറിലെയും രാജ്യാന്തര തലത്തിലെയും സ്ത്രീകളുടെ സ്വാധീന ശക്തി ഉയര്‍ന്നതായി സെമിനാര്‍ വിലയിരുത്തി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top