News Desk

2021-05-09 08:58:38 pm IST
ദോഹ: രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഖത്തറിലെ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. ഈ സാഹചര്യം വിലയിരുത്തുന്നതിനും നിലവില്‍ രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന നിയന്ത്രണങ്ങളുടെ കാലാവധിയുമായി ബന്ധപ്പെട്ട തീരുമാനമടക്കമുള്ള കാര്യങ്ങള്‍ നിര്‍ണയിക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും  വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും സംയുക്ത വാര്‍ത്താസമ്മേളനം ഇന്ന് രാത്രി ഖത്തര്‍ സമയം ഒന്‍പത് മണിയ്ക്ക് നടക്കും.
 
ഖത്തര്‍ ടി.വിയിലും അല്‍-റയ്യാന്‍ ചാനലിലും വാര്‍ത്താസമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്യും. രാജ്യത്ത് കൊവിഡുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പൊതുജനാരോഗ്യ മന്ത്രലായം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടയാണ് വാര്‍ത്താ സമ്മേളന വിവരം അറിയിച്ചത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top