News Desk

2021-03-26 04:21:48 pm IST
ദോഹ: രാജ്യത്ത് റമദാന്‍ മാസത്തില്‍ ഇറച്ചിക്ക് വില വര്‍ധിപ്പിക്കുന്ന നടപടികള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ജനങ്ങളുടെ ആവശ്യം. ഓസ്‌ട്രേലിയന്‍ ഇറച്ചിക്ക് ഖത്തര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സബ്സിഡി പിന്‍വലിച്ചത് ഇത്തവണത്തെ റമദാനില്‍ പ്രതിഫലിക്കും. 

ഹോള്‍സെയില്‍ റീട്ടെയില്‍ സ്ഥാപനങ്ങള്‍ ഇറച്ചിക്ക് തോന്നിയ പോലെ വില ഈടാക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാന്‍ സര്‍ക്കാര്‍ റമദാന്‍ തുടങ്ങുന്നതിന് മുന്നേ നടപടികള്‍ സ്വീകരിക്കണം. കഴിഞ്ഞ റമദാനുകളില്‍ രാജ്യത്ത് ഇറച്ചി വില അസ്ഥിരമായിരുന്നുവെന്ന കാര്യം ബന്ധപ്പെട്ടവര്‍ കണക്കിലെടുക്കുകയും ഇത്തവണ അത് ഇല്ലാതാക്കാന്‍ നടപടികള്‍ ഉണ്ടാവുകയും വേണം. 

ഇറച്ചിയോടൊപ്പം പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വിലകളും റമദാനില്‍ അസ്ഥിരമായി തുടരുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ രംഗത്ത് പ്രത്യേകിച്ച് റമദാനില്‍ ഡിമാന്‍ഡ് കൂടുതലുള്ള സാമഗ്രികളില്‍ അമിത വില ഈടാക്കി ലാഭം കൊയ്യുന്ന ചില ചൂഷണക്കാരെ കര്‍ശനമായി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതായി പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top