Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ദോഹ: മുംബൈയിലെ പ്രശസ്ത ആർട്ടിസ്റ്റ് റസിഡൻസിയായ വാട്ട് എബൗട്ട് ആർട്ടിൽ ഖത്തരി കലാകാരൻ എത്തുന്നു.ഇന്ത്യയുടെ കലാ പൈതൃകം അടുത്തറിയാൻ ഖത്തറികലാകാരൻ എത്തുന്നത്.

ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായാണിത്. സ്വദേശി കലാകാരന്മാരിൽ നിന്ന് ഇതിനായി ഖത്തർ മ്യൂസിയം അപേക്ഷ ക്ഷണിച്ചു. മുംബൈയിലെ ഡബ്ല്യുഎഎയിൽ ഒരു മാസം താമസിച്ച് ഇന്ത്യൻ കലയെയും കലാകാരന്മാരെയും അടുത്തറിയാനും ഖത്തറി കലാകാരന് അവസരം ലഭിക്കും.

അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ വ്യക്തിഗത സ്റ്റുഡിയോ, ദൃശ്യകല പരിശീലിക്കാനുള്ള അന്തരീക്ഷം, കലാകാരന്മാരുമായുള്ള സംവാദം, ഓപ്പൺ സ്റ്റുഡിയോ, മ്യൂസിയങ്ങൾ, ഗാലറികൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനം തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ഖത്തറി കലാകാരനായി ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ഏപ്രിലിൽ മുതിർന്ന സ്വദേശി കലാകാരനായ ഫരാജ് ദഹാം ആണ് ഡബ്ല്യുഎഎ റസിഡൻസിയിൽ പങ്കെടുത്ത അവസാനത്തെ ഖത്തറി കലാകാരൻ. 

Top