Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-06-24 03:02:56pm IST
ഖത്തർ–ഇന്ത്യാ സാംസ്കാരിക വർഷം 2019െൻറ ഭാഗമായി ഇന്ത്യൻ പര്യടനം നടത്തുന്നതിന് ഖത്തരി  ഫോട്ടോഗ്രാഫർമാരിൽ നിന്ന് ഖത്തർ മ്യൂസിയംസ് അപേക്ഷ ക്ഷണിച്ചു. സാംസ്കാരിക വർഷാഘോഷങ്ങളുടെ  ഭാഗമായി ഖത്തറിനെ പ്രതിനിധീകരിച്ച് ഹിമാലയത്തിലെ ലഡാക്കിലേക്കാണ് ഫോട്ടോഗ്രാഫർമാരെ അയക്കു ന്നത്. പര്യടനം രണ്ടാഴ്ച നീണ്ടുനിൽക്കും. 

ഓരോ സാംസ്കാരിക വർഷ കാലയളവിലും രണ്ട് ഫോട്ടോഗ്രാഫർമാരെയാണ് സാംസ്കാരിക പങ്കാളി രാജ്യത്തേക്ക് പ്രത്യേക പ്രമേയങ്ങളിലൂന്നി ചിത്രങ്ങൾ പകർത്താൻ ഖത്തർ മ്യൂസിയംസ് അയക്കുന്നത്. ഇത്തവണ  ഇന്ത്യയിൽ നിന്നും ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രഫി, ആസ്േട്രാ ഫോട്ടോഗ്രഫി, പോർട്രെയ്റ്റ് ഫോട്ടോഗ്രഫി  എന്നീ പ്രമേയങ്ങളിലാണ് ഫോട്ടോകൾ സ്വീകരിക്കപ്പെടുക. 

പര്യടനത്തിന് ശേഷം ഇരുരാജ്യങ്ങളിലും ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ  പ്രാദേശിക തലത്തിലും അന്താരാഷട്ര തലത്തിലും ഖത്തർ മ്യൂസിയംസ് സംഘടിപ്പിക്കുന്ന എക്സി ബിഷനുകളിലും പ്രദർശിപ്പിക്കും. 

Top