Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്‌സിൽ (മിയ) ഇന്ത്യയിൽ നിന്നുള്ള രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും പ്രദർശനത്തിന് ഒക്‌ടോബറിൽ ആരംഭിക്കും. ഖത്തർ - ഇന്ത്യ സാംസ്‌കാരിക വർഷാഘോഷ ഭാഗമായാണു പ്രദർശനം. അമൂല്യങ്ങളായ 100 ലധികം ശേഖരങ്ങളാണു പ്രദർശനത്തിൽ ഉണ്ടാകുക.

4 വിഭാഗങ്ങളിലായാണ് പ്രദർശനം. അമൂല്യമായ രത്‌നക്കല്ലുകളുടെ വിഭാഗത്തിൽ പുരാതന യുഗത്തിലെയും സമകാലിക ഖത്തറിലെയും ആഭരണങ്ങളുമുണ്ടാകും. മുഗൾ രാജവംശത്തിന്റെ രാജസദസ്സും ആഘോഷങ്ങളും എന്ന വിഭാഗത്തിൽ ഇന്ത്യയുടെ രത്‌നകല്ലുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രദർശനവുമുണ്ട്.

രാജസദസ്സിനും അപ്പുറം എന്ന വിഭാഗത്തിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന സ്വർണാഭരണ നിർമിതികൾ പ്രദർശിപ്പിക്കും. സ്വർണത്തിനായുള്ള പവിഴങ്ങൾ എന്ന വിഭാഗത്തിൽ ഖത്തറും ഇന്ത്യയും തമ്മിൽ ആഭരണങ്ങളിലൂടെയുള്ള സാംസ്‌കാരിക, വാണിജ്യ ബന്ധമാണു പ്രതിഫലിക്കുക. 2020 ജനുവരി 18 വരെയാണ് പ്രദർശനം.  

Top