News Desk

2021-04-27 10:56:52 pm IST

ദോഹ: ഖത്തര്‍ ദേശീയ കാന്‍സര്‍ നിവാരണ പ്രോഗ്രാമുമായി ബന്ധപ്പെട്ടു തയ്യറാക്കിയ ആരോഗ്യ മന്ത്രലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്. 2018-ലെ കണക്കുകള്‍ ആണ് പുതിയ രജിസ്ട്രിയില്‍ ഇടം പിടിച്ചിരിക്കുന്നത്. 

2018-ല്‍ രാജ്യത്ത് 1960 കാന്‍സര്‍ ചികിത്സകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 20 ശതമാനം പൗരന്മാരിലും 80 ശതമാനം വിദേശികളിലുമാണ് കാന്‍സര്‍ കണ്ടെത്തിയിരിക്കുന്നത്. പുരുഷന്മാരില്‍ 54 ശതമാനവും സ്ത്രീകളില്‍ 46 ശതമാനവുമാണ് കാന്‍സര്‍ കണ്ടെത്തിയിരിക്കുന്നത്. 

2018-ല്‍ 46 കുട്ടികളില്‍ കാന്‍സര്‍ കണ്ടെത്തുകയുണ്ടായി. കുട്ടികളില്‍ കണ്ടെത്തിയ ഏറ്റവും അപകടകാരിയായ കാന്‍സര്‍ ലുകീമിയയാണ്. ബ്രെയിന്‍ കാന്‍സറും രാജ്യത്തെ കുട്ടികളില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

കാന്‍സര്‍ അതിജീവന നിരക്ക് മറ്റേത് അറബ് രാഷ്ട്രത്തേക്കാളും വര്‍ധിച്ചതാണ് എന്നാണ് ഖത്തറിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകള്‍ക്ക് വഴി വക്കുന്നത്. 88 ശതമാനമാണ് രാജ്യത്തെ കാന്‍സര്‍ അതിജീവന നിരക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top