News Desk

2021-06-11 09:08:53 pm IST
ദോഹ: ഈ വര്‍ഷത്തെ ഖത്തര്‍ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട ലോഗോ ജൂണ്‍ 14-ലിന് പ്രകാശനം ചെയ്യുമെന്ന് ദേശീയ ദിനാഘോഷ കമ്മിറ്റി ട്വിറ്ററില്‍ അറിയിച്ചു. ഖത്തറിന്റെ പാരമ്പര്യത്തിലും രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യത്തിലും അടിസ്ഥാനമാക്കിയായിരിക്കും ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത് എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. 

ഖത്തര്‍ രാഷ്ട്രത്തിന്റെ സ്ഥാപകനായ ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദിന്റെ സേവനങ്ങളെ അനുസ്മരിക്കാനാണ് ദേശീയ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷം ഡിസംബര്‍ 18 ശനിയാഴ്ചയായിരിക്കും സംഘടിപ്പിക്കുക. 

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനായി കഴിഞ്ഞ തവണത്തെ ആഘോഷങ്ങള്‍ അധികൃതര്‍ പരിമിതപ്പെടുത്തിയിരുന്നു. ഖത്തര്‍ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top