Breaking News
അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യയിലെ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ | കൊറോണ വൈറസ്; ഇറാന്‍ മേയര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് |
2019-07-31 11:10:06am IST
ദോഹ:ഖത്തർ നാഷനൽ ലൈബ്രറി കഴിവുകൾ വികസിപ്പിക്കാൻ പരിപാടികൾ സംഘടിപ്പിക്കുന്നു.വായിച്ചും എഴുതിയും സാഹിത്യ അഭിരുചിയും സർഗാത്മകതയും പരിപോഷിപ്പിക്കാക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്.  

എഴുത്ത്, സമൂഹമാധ്യമം, സംഗീതം എന്നിവയിലുള്ള കഴിവുകൾ വികസിപ്പിക്കുക ലക്ഷ്യമിട്ടാണു ലൈബ്രറിയുടെ ഓഗസ്റ്റിലെ പരിപാടികൾ. ഖത്തറിനു പുറത്തു പോയി പഠിക്കാനും ജീവിക്കാനും ലക്ഷ്യമിടുന്നവർക്കായി ഓഗസ്റ്റ് 3നു സംവാദം നടക്കും. വിദേശ ജീവിത അനുഭവങ്ങൾ പറയാൻ ഖത്തറി സംഘവുമെത്തും.   

ഭിന്നശേഷിയുളള സഹോദരങ്ങൾക്കൊപ്പം എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയാണ് ഓഗസ്റ്റ് 7ന്. 17ന് അറബിക് ഭാഷയിലുള്ള എഴുത്ത് പരിശീലനമാണ്. പ്രാദേശിക സാഹിത്യം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടുള്ളതാണിത്. പ്രായപൂർത്തിയായവർക്കു മാത്രമാണു 17 മുതൽ സെപ്റ്റംബർ 7 വരെ എല്ലാ ശനിയാഴ്ചയും പരിശീലനത്തിൽ പ്രവേശനം. 

19നു ക്ലാസിക്കൽ സംഗീതത്തിലെ ഗൃഹാതുരതയാണു വിഷയം. പരമ്പരാഗത സംഗീത പരിപാടിയും ഉണ്ടാകും. 24ന് ഗൂഗിൾ ഡ്രൈവിനെകുറിച്ചും, 27 ന് വാസ്തുവിദ്യ അഭിരുചി സംബന്ധിച്ചും, 31ന് സമൂഹമാധ്യമങ്ങളിലെ വിപണനത്തെക്കുറിച്ചുമുള്ള ശിൽപശാലകളുമാണു നടക്കുക. 
Top