News Desk

2021-05-23 07:53:03 pm IST
ദോഹ: ഖത്തര്‍ ദേശീയ ലൈബ്രറി മെയ് മുപ്പതിന് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് മെയ് ഇരുപത്തിയൊമ്പത് മുതല്‍ ഇളവുകള്‍ നല്‍കാനിരിക്കെയാണ് അധികൃതരുടെ ഈ തീരുമാനം. 

ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് എട്ടുവരെയാണ് ലൈബ്രറി പ്രവര്‍ത്തിക്കുക. മുന്‍കൂര്‍ ബുക്ക ചെയ്തവര്‍ക്കും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നവര്‍ക്കും മാത്രമായിരിക്കും പ്രവേശനം ഉണ്ടായിരിക്കുക. 

ബുക്ക് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ലൈബ്രറിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലിങ്ക് അനുവദിച്ചിട്ടുണ്ട്. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top