ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ ബി.ഡി.കെ ഖത്തര്‍, സിംഗ് സേവാ ഗ്രൂപ്പ്, ക്യു-ക്രാങ്സ് ഖത്തര്‍, ഏഷ്യന്‍ ടൗണ്‍, റേഡിയോ മലയാളം 98.6FM എന്നിവര്‍ ചേര്‍ന്ന് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി കുല്‍ജീത് സിംഗ് അറോറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്, വൈസ് പ്രസിഡന്റ് വിനോദ് നായര്‍, സെക്രട്ടറി സാബിത് സാഹിര്‍, മറ്റ് ഐ.സി.ബി.എഫ് മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബി.ഡി.കെ ഖത്തര്‍ പ്രസിഡന്റ് ഷാജി വെട്ടുകാട്ടില്‍, സിംഗ് സേവാ ഗ്രൂപ്പ് പ്രസിഡന്റ് സഞ്ജീവ് ശര്‍മ്മ, ക്യു-ക്രാങ്സ് ഖത്തര്‍ പ്രസിഡന്റ് ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ ഇരുനൂറോളം പേര് രക്തദാനം നടത്തി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക