News Desk

2021-02-09 06:12:34 pm IST
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനം ആഘോഷിക്കുന്ന ഇന്ന് ഇന്ത്യന്‍ എംബസി വിപുലമായ ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ദോഹയിലെ ഇന്ത്യന്‍ സ്ഥാനപതി കായിക ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വീഡിയോയില്‍ സംസാരിച്ചു. പ്രവാസികള്‍ തങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം വീഡിയോയിലൂടെ ജനങ്ങളെ അറിയിച്ചു. ഖത്തറിനകത്തും പുറത്തുമുള്ള നിരവധി ഇന്ത്യക്കാരായ പ്രമുഖ കായിക താരങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ പ്രത്യേക വീഡിയോ സന്ദേശത്തില്‍ അണി നിരന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top