Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
ദോഹ: ഗ്രീസിലെ സ്‌കിയാതോസ് ഐലൻഡിലെ   നിവാസികൾക്ക് കൗതുകമായി ഖത്തറിന്റെ നൗകയായ അൽ മിർഖാബ്. ലോകത്തിലെ ഏറ്റവും വലിയ അൾട്രാ ലക്ഷ്വറി നൗകകളിൽ ഒന്നാണ് അൽ മിർഖാബ് .

ഖത്തറിന്റെ മുൻ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽതാനിയുടെതാണ് നൗക. വേനൽ അവധിക്കാലം ചെലവഴിക്കുന്നതിന്റെ ഭാഗമായാണ് ഗ്രീക്ക് ഐലൻഡുകളിലേക്ക് അൽ മിർഖാബ് എത്തിയതെന്നാണ് വിവരം.

അൽ മിർഖാബിനെ കാണാനായതിന്റെ ആവേശത്തിലാണ് ദീപ് നിവാസികൾ.ജർമനിയിൽ നിർമിച്ച അൽ മിർഖാബിന് 133 മീറ്റർ നീളവും 18 മീറ്റർ വീതിയുമാണുള്ളത്. അതിഥികൾക്കായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 10 സ്യൂട്ടുകളാണുള്ളത്. 55 ജീവനക്കാരും യാട്ടിലുണ്ട്. സിനിമ തിയറ്റർ, ബാറുകൾ, നീന്തൽ കുളം, സൺ ബാത്ത്, ഹെലിപ്പാഡ്തുടങ്ങിയ സൗകര്യങ്ങളുണ്ട്. 

 
 
Top