ദോഹ: ഖത്തറില്‍ വിവിധ ഭക്ഷ്യ ശാലകളുടെ ഡെലിവറി ബൈക്കുകളുടെ നിയമ ലംഘനങ്ങള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ വേണമെന്ന് ആവശ്യം. പ്രദേശിക പത്രമാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഖത്തറില്‍ ഹോം ഡെലിവറി നടത്തുന്ന ബൈക്കുകളുടെ എണ്ണം വര്‍ധിച്ചത് നിയമങ്ങള്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ചില ഡെലിവറി ബൈക്കുകള്‍ നിയമങ്ങള്‍ നോക്കാതെ ഓവര്‍ ടേക്ക് പോലുള്ള നിയമലംഘനങ്ങള്‍ നടത്തുന്നതും അമിത വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കുന്നതും അപകടമുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്.
ഭക്ഷ്യ ശാലകളുടെ നിര്‍ദേശത്തെ തുടര്‍ന്ന് അതി വേഗത്തില്‍ ഭക്ഷണമെത്തിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഓരോ ഡെലിവറി ബൈക്കുകളും. ഇത് വലിയ അപകടത്തിന് കാരണമാക്കും.
ആഭ്യന്തര മന്ത്രാലയം, ഗതാഗത വിഭാഗം എന്നിവര്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണം. സമൂഹ മാധ്യമങ്ങളില്‍ ഇക്കാര്യത്തില്‍ നിരവധി തവണ ആവശ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അധികൃതര്‍ അതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും പ്രാദേശിക പത്രം ആരോപിക്കുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക