News Desk

2020-10-29 07:39:24 pm IST
ദോഹ: സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഒമാന്‍ സര്‍ക്കാരിന് ഖത്തറിന്റെ ഒരു ബില്യണ്‍ ഡോളര്‍ ധന സഹായം പ്രഖ്യാപിച്ചു. ദി ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കൊവിഡ് അടക്കമുള്ള പ്രതിസന്ധിയില്‍പ്പെട്ട് ഒമാന്‍ സാമ്പത്തിക വ്യവസ്ഥ ഗുരുതരമായ അവസ്ഥയിലാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

നടപ്പ് വര്‍ഷം ഒമാന്‍ സാമ്പത്തിക വ്യവസ്ഥയില്‍ 16.9% കുറവ് രേഖപ്പെടുത്തുമെന്ന് അധികൃതര്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നതാണ്. കഴിഞ്ഞ വര്‍ഷം ഏഴ് ശതമാനമായിരുന്നു ഒമാന്റെ സാമ്പത്തിക കമ്മി. 

എണ്ണ വിലയിലുണ്ടായ അസ്ഥിരത ഒമാന്റെ ആളോഹരി വരുമാനം 10 ശതമാനം കുറച്ചേക്കുമെന്ന് ഐ.എം.എഫ് പ്രവചിച്ചിരുന്നു. നടപ്പ് വര്‍ഷം 18 ശതമാനം വരെ കുറവാണ് ആളോഹരി വരുമാനത്തില്‍ ഒമാനെ കാത്തിരിക്കുന്നതെന്നാണ് അധികൃതര്‍ പ്രവചിച്ചിരിക്കുന്നത്. ഖത്തര്‍ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.   



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top