News Desk

2021-05-24 09:23:38 pm IST
ദോഹ: സൈനിക രംഗത്തെ സഹകരണം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഖത്തര്‍ പ്രതിരോധ മന്ത്രി ഡോ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യ ഒമാന്‍ പ്രതിരോധ മന്ത്രി ഡോ മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അലി അല്‍ സാബിക്ക് പ്രത്യേക കത്തയച്ചു. 

മസ്‌കറ്റിലെ ഖത്തര്‍ എംബസിയിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ റഷീദ് സയീദ് അല്‍ ഖൈറിയാന്‍ മുഖാന്തരമാണ് പ്രത്യേക കത്ത് ഒമാന്‍ പ്രതിരോധ മന്ത്രിക്ക് കൈമാറിയത്. 

ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം പുതുക്കുന്നതോടൊപ്പം ഭാവിയില്‍ സൈനിക രംഗത്ത് ആവിഷ്‌കരിക്കേണ്ട ശക്തമായ ബന്ധത്തെ കുറിച്ചും കത്തില്‍ സൂചിപ്പിച്ചതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Oman
Top