Breaking News
സന്ദര്‍ശക വിസ ദുരുപയോഗം: പ്രവാസികളുടെ ഇടപാടുകള്‍ തടഞ്ഞുവെക്കും | ഡമാസ്‌കസിലും ഗാസയിലും ഇസ്രായേലിന്റെ വ്യോമാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു | ട്രംപ് അത്താഴം കഴിക്കുക സ്വർണം - വെള്ളി തളികയിൽ; ഒരുക്കങ്ങൾ പൂർത്തിയായി | ജഫ്രബാദിലെ സമരം; കനത്ത സുരക്ഷയിൽ ഡൽഹി | ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ | ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരളം തീവ്രവാദ ഫാക്ടറിയാണെന്ന് കര്‍ണാടക ബി.ജെ.പി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ |
2019-07-22 12:36:48pm IST
സ്മാർട് ഫോൺ ഉപയോക്താക്കൾക്ക് റോഡിൽ വഴിതെറ്റാതെ  ലക്ഷ്യസ്ഥാനത്തെത്താൻ നഗരസഭ പരിസ്ഥിതി മന്ത്രാലയം പുതിയ കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യ പുറത്തിറക്കി. 'ദലീലോഹ് എന്ന പുതിയ സാങ്കേതിക വിദ്യയിലൂടെ സ്മാർട് ഫോൺ ഉപയോക്താക്കൾക്ക് പോകേണ്ട സ്ഥലത്ത് കൃത്യമായി എത്താൻ കോൾ സെന്ററിന്റെ സഹായം ലഭിക്കും.

പൊതുജനങ്ങളുടെ ആവശ്യം നിറവേറ്റാൻ വിദഗ്ധരായ ജീവനക്കാരുടെ സേവനമാണ് കോൾ സെന്ററിൽ ലഭിക്കുക.  വഴിതെറ്റാതെ ലക്ഷ്യസ്ഥാനത്തെത്താനുള്ള സഹായത്തിനായി 92192 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കണം.

സന്ദേശത്തിൽ പോകേണ്ട സ്ഥലത്തിന്റെ പേരും വ്യക്തമാക്കിയിരിക്കണം. ഉദാഹരണത്തിന് സൂഖ് വാഖിഫിലേക്കാണ് ഉപയോക്താവിന് പോകേണ്ടതെങ്കിൽ കോൾ സെന്ററിലേക്ക് സൂഖ് വാഖിഫ് എന്ന സ്ഥലപ്പേര് ഉൾപ്പെടെ സന്ദേശം അയയ്ക്കണം. ഉടൻ തന്നെ സൂഖ് വാഖിഫിൽ എത്താനുള്ള കൃത്യമായ റൂട്ട് കോൾ സെന്ററിൽ നിന്ന് സന്ദേശമായെത്തും. 
Top