2020-02-17 05:33:11 am IST
ദോഹ:  വാഹനമോടിക്കുന്നവർക്ക് ലോകത്തിലെ  ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്ന്  ഖത്തർ.അപകട മരണങ്ങൾ ലോകത്തിലെ ഏറ്റവും കുറഞ്ഞ രാജ്യമായി തുടരുന്നതിനാലാണ്  വാഹനമോടിക്കുന്ന ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി ഖത്തർ മാറിയത്. 

ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ട്രാഫിക് വിശകലനം അനുസരിച്ച്, വാഹനങ്ങളുടെ എണ്ണത്തിൽ 4.3 ശതമാനം വർധനവുണ്ടായിട്ടും കഴിഞ്ഞ വർഷം ഖത്തറിലെ അപകടങ്ങൾ 2.8 ശതമാനം കുറഞ്ഞു.2019 ൽ ഖത്തറിൽ നടന്ന അപകടങ്ങളിൽ 0.1 ശതമാനം മാത്രമാണ് നടന്നത്.

2015 മുതൽ ഖത്തർ ആഭ്യന്തര മന്ത്രാലയം വാഹനാപകട മരണങ്ങൾ കുറക്കാൻ കൃത്യമായ പദ്ധതികൾ തയ്യാറാക്കി വരുന്നുണ്ട്. രാജ്യത്തെ സ്‌കൂളുകൾ കോളേജുകൾ തുടങ്ങിയ യുവജന വിദ്യാര്ത്ഥി വേദികളിൽ ഖത്തർ സർക്കാർ ചെലുത്തുന്ന ശക്തമായ അവബോധ പ്രവർത്തനങ്ങൾ തുടർന്നും കർമ്മ നിരതമാവുമെന്നും ഗതാഗത വിഭാഗം ചൂണ്ടിക്കാട്ടി.






Top