Breaking News
കത്താറയിലെ ചുമർചിത്ര ശേഖരങ്ങളിലേക്ക് ഭീമൻ അറേബ്യൻ ഒറിക്‌സും | അ​മേ​രി​ക്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം,റി​ക്ട​ർ സ്കെ​യി​ലി​ൽ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി | ചൈനയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സിലെ യാത്രക്കാർ രണ്ട് പരിശോധനകൾക്ക് വിധേയരാകും | സമാധാന പദ്ധതി, ട്രംപിന്‍റെ നിർദേശം തള്ളി ഫലസ്തീനും അറബ് ലോകവും | ചൈനയിലെ 500 ഓളം പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് | കൊറോണ വൈറസ്; ചൈനയിൽ മരണം 106 ആയി | അഫ്ഗാനിസ്ഥാനില്‍ തകര്‍ന്നു വീണത് അമേരിക്കന്‍ സൈനിക വിമാനം; ഉന്നത ഉദ്യോഗസ്ഥരടക്കം കൊല്ലപ്പെട്ടുവെന്ന് താലിബാന്‍ | രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു | സംസ്ഥാന നയം രൂപീകരിക്കേണ്ടത് മന്ത്രിസഭ; സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ | മുസ്‌ലീങ്ങള്‍ ഒഴികെയുള്ളവര്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ മതം തെളിയിക്കുന്ന രേഖ ഹാജരാക്കണം |

രാജ്യത്തെ  പ്രധാന ടെലികോം സേവന ദാതാവായ ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് കമ്പനി മുന്നറിയിപ്പ്.


ചില തട്ടിപ്പുകാര്‍ കമ്പനിയുടെ പേര് ഉപയോഗിച്ച്‌ ആളുകളുമായി ബന്ധപ്പെടുകയും പണമോ വ്യക്തിഗത വിവരങ്ങളോ ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. വ്യക്തിഗത വിവരങ്ങളോ ഒടിപിയോ ആര്‍ക്കും ഷെയര്‍ ചെയ്യരുതെന്ന് ഉരീദു മുന്നറിയിപ്പ് നല്‍കി.


''നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ഒടിപിയോ ആര്‍ക്കും കൈമറാതിരിക്കാന്‍ ജാഗ്രത പാലിക്കുക. പ്രാദേശിക, അന്താരാഷ്ട്ര നമ്ബറുകളോ ഒടിടിയോ ഉപയോഗിച്ച്‌ ചില തട്ടിപ്പുകാര്‍ വിവരങ്ങളും പണവും ചോര്‍ത്താന്‍ ഉരീദുവിന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്''-കമ്ബനിയുടെ ട്വീറ്റില്‍ പറയുന്നു.


ആര്‍ക്കെങ്കിലും ഇത്തരത്തിലുള്ള സന്ദേശങ്ങളോ കോളോ ലഭിച്ചാല്‍ ഉടന്‍ ആ നമ്ബര്‍ ബ്ലോക്ക് ചെയ്യുകയും @ooredoocare എന്ന ട്വിറ്റര്‍ അക്കൗണ്ടിലോ 44144414 എന്ന വാട്ട്സാപ്പ് നമ്ബറിലോ വിവരമറിയിക്കുകയും ചെയ്യണം.


പണവും വിവരങ്ങളും ചോര്‍ത്താന്‍ സ്‌കാം കോളിങ് ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച്‌ കഴിഞ്ഞ മാസം ഉരീദു മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top