Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ : ഡിജിറ്റലൈസേഷൻ പദ്ധതി ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിന്റെ  ഭാഗമായി  ഹലാ ഉപഭോക്താക്കൾക്കുള്ള ഉരീദുവിന്റെ  ഡിജിറ്റൽ റീചാർജ് നിലവിൽ വന്നു. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ ടെർമിനൽസ്  വഴി ഹലാ അക്കൗണ്ടുകളുടെ റീചാർജ് വേഗത്തിലും സുരക്ഷിതമായും ഇനി ചെയ്യാൻ സാധിക്കും. 

 രാജ്യത്തുടനീളമുള്ള സൂപ്പർമാർക്കറ്റുകളിലൂടെയും ഗ്രോസറി സ്റ്റോറുകളിലൂടെയും മറ്റു റീറ്റെയ്ൽ ഔട്ട്‌ ലെറ്റുകൾ  വഴിയും പുതിയ ഡയറക്റ്റ് ടോപ് അപ്പ്‌ റീചാർജ് ലഭ്യമായി തുടങ്ങും.

പേപ്പർ ടോപ് അപ്പ്‌ കാർഡിൽ നിന്നും ഹലാ ഉപഭോക്താക്കൾക്കായുള്ള ഡിജിറ്റൽ റീചാർജ് ആരംഭിക്കാൻ കഴിഞ്ഞതിൽ കമ്പനി  അതീവ സന്തോഷവാനാണെന്ന് ഉരീദു പി  ആർ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ മനാർ മുറൈഖി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് നടപ്പില്‍ വരുത്തുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. 
Top