2021-03-04 10:39:02 am IST
ദോഹ: ജെംസ് മെച്യുരിറ്റി ഇന്‍ഡെക്‌സ് 2020 പട്ടികയില്‍ അറബ് രാജ്യങ്ങളില്‍ ഖത്തര്‍ രണ്ടാം സ്ഥാനത്ത്. പശ്ചിമേഷ്യയിലെ ഐക്യരാഷ്ട്ര സഭ സാമ്പത്തിക സാമൂഹിക കമ്മീഷന്‍ പുറത്തിറക്കിയ ഗവണ്‍മെന്റ് ഇലക്ട്രോണിക് ആന്‍ഡ് മൊബൈല്‍ സര്‍വീസസ് മെച്ച്യൂരിറ്റി ഇന്‍ഡക്‌സിലാണ് ഖത്തര്‍ നേട്ടം കൈവരിച്ചത്.  

ഓണ്‍ലൈന്‍ പോര്‍ട്ടല്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി നല്‍കുന്ന സര്‍ക്കാര്‍ സേവനങ്ങളുടെ പക്വത അളക്കുക എന്നതാണ് ജെംസ് ഇന്‍ഡക്‌സിലൂടെ ലക്ഷ്യമിട്ടിരുന്നത്. സേവന പക്വത, ഉപയോഗം, ഉപയോക്തൃ സംതൃപ്തി എന്നിവയുമായി ബന്ധപ്പെട്ട മികവാണ് ഈ പഠനത്തിലൂടെ ജെംസ് കണ്ടെത്തുന്നത്.

വേഗതയേറിയ ഡിജിറ്റല്‍ സേവനങ്ങളും നൂതന സാങ്കേതികവിദ്യ പ്രാപ്തമാക്കുന്നതിനും ഖത്തര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഡിജിറ്റല്‍ ഗവണ്‍മെന്റ് കാമ്പയിന്റെ ലക്ഷ്യങ്ങള്‍ കരസ്ഥമാക്കാന്‍ രാജ്യത്തിനു കഴിഞ്ഞുവെന്നാണ് ഈ നേട്ടം സൂചിപ്പിക്കുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top