Breaking News
'ഇറാന്‍ ജനാധിപത്യത്തെ യു.എസ് ഭയക്കുന്നു, ഉപരോധം ഏര്‍പ്പെടുത്തിയത് യു.എസിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു'; അബ്ബാസ് മൗസെവി | രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ | തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് സൂചന നല്‍കി പിതാവ് ചന്ദ്രശേഖര്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2345 ആയി, ഇറ്റലിയിൽ ഒരാൾ മരിച്ചു |
2019-06-23 08:08:18am IST
ദോഹ: ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാകാനൊരുങ്ങി ഖത്തർ പാക്കിസ്ഥാൻ ഭരണകൂടങ്ങൾ.രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി   പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഇന്നലെ എത്തിയിരുന്നു . 

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നൂർ ഖാൻ എയർബേസിൽ  നേരിട്ടെത്തി അമീറിനെ സ്വീകരിച്ചു. ദോഹയിൽ നിന്നുള്ള പ്രത്യേക ബിസിനസ് സംഘവും അമീറിനെ പാകിസ്ഥാനിൽ അനുഗമിച്ചു.

ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബാന്ധവം പുതുക്കുന്നതും വാണിജ്യ രംഗത്തെ സഹകരണവുമാണ് അമീറിന്റെ സന്ദർശനത്തിലെ മുഖ്യ അജണ്ട. ഇതുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ചകൾ നടത്തി.

വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, ഊർജ്ജം, ടൂറിസം, വിദ്യാഭ്യാസം, മറ്റ് മേഖലകൾ എന്നിവയിലെ ബന്ധം വർദ്ധിപ്പിക്കുന്നതിനുള്ള  മാർഗങ്ങൾ  യോഗത്തിൽ ചർച്ച ചെയ്തു. പാക്കിസ്ഥാൻ സന്ദർശിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച  അമീർ  രണ്ട് സഹോദരങ്ങളുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനുള്ള തന്ത്രപരമായ സഹകരണത്തിനുള്ള ഒരു വേദിയായി ഈ സന്ദർശനം മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലെ നിലവിലെ സ്ഥിതി, ഗൾഫ് മേഖലയിൽ വർദ്ധിച്ചുവരുന്ന പ്രശന്ങ്ങൾ എന്നിയവയും ഇരുവരും ചർച്ച നടത്തി.

Top