News Desk

2021-03-28 12:20:46 pm IST
ദോഹ: ഖത്തറിലെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ലൈറ്റണച്ച് എര്‍ത്ത് അവര്‍ ആചരണത്തില്‍ പങ്കെടുത്തു. ഇന്നലെ രാത്രി എട്ടര മുതല്‍ ഒമ്പതര വരെയാണ് ലോക ഭൗമ ദിനത്തോട് അനുബന്ധിച്ച എര്‍ത്ത് അവര്‍ ആചരണത്തില്‍ അധികൃതര്‍ പങ്കെടുത്തത്. 

ആഗോള തലത്തില്‍ ഭൂമി നേരിടുന്ന വിവിധ മാലിന്യ പ്രശ്‌നങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോക ഭൗമ ദിനം സംഘടിപ്പിക്കുന്നത്. ഖത്തറിലെ വിവിധ മന്ത്രാലയങ്ങളുടെ ആസ്ഥാന കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവടങ്ങളിലാണ് ലൈറ്റണച്ച് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. 

വൈദ്യുതി അമിതപയോഗം, അതിപ്രസരണം എന്നിവയുടെ പ്രതിരോധമാണ് പ്രതീകാത്മകമായ ആഘോഷങ്ങളിലൂടെ ലോക ഭൗമ ദിനം ആചരിക്കാന്‍ ഖത്തറിലെ സര്‍ക്കാര്‍ അധികൃതരെ പ്രചോപിച്ചതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top