ദോഹ: ഖത്തറിലെ ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തര്‍ പെട്രോളിയം. പ്രീമിയം പെട്രോളിന് നാളെ മുതല്‍ ലിറ്ററിന് 1.45 റിയാലും സൂപ്പറിന് 1.50 റിയാലും ആവുമെന്ന് ഖത്തര്‍ പെട്രോളിയത്തിന്റെ വെബ്സൈറ്റിലെ അറിയിപ്പില്‍ പറയുന്നു.
ജനുവരിയിലെ വിലയില്‍ നിന്ന് 15 ദിര്‍ഹം വീതമാണ് പ്രീമിയം, സൂപ്പര്‍ പെട്രോള്‍ വില വര്‍ധിച്ചത്. ജനുവരിയില്‍ ഡിസംബറിനെ അപേക്ഷിച്ച് 10 ദിര്‍ഹം കൂടിയിരുന്നു. ഡീസലിനും 15 ദിര്‍ഹം വര്‍ധിച്ച് ഫെബ്രുവരിയില്‍ ലിറ്റിന് 1.45 റിയാല്‍ ആവും.
2016 ഏപ്രില്‍ മുതലാണ് രാജ്യാന്തര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയത്. 2016 ജൂണില്‍ ആദ്യം വില നിലവാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രീമിയം പെട്രോളിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ആയിരുന്നു. 1.40 റിയാല്‍ ആയിരുന്നു ഡീസലിന്റെ വില.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ