News Desk

2021-03-01 10:00:51 am IST


ദോഹ: ഖത്തറില്‍ മാര്‍ച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പുതുക്കിയ ഇന്ധന വില ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ഖത്തര്‍ പെട്രോളിയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്. 

പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോളിന് യഥാക്രമം 1.60 ഖത്തര്‍ റിയാലും 1.65 ഖത്തര്‍ റിയാലും ഈടാക്കും. ഡീസലിന് 1.60 ഖത്തര്‍ റിയാലും ഈടാക്കും. 

പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും ഫെബ്രുവരിയിലെ വിലയില്‍ നിന്നും 15 ദിര്‍ഹം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2017 സെപ്തംബര്‍ മുതലാണ് ഖത്തര്‍ പെട്രോളിയം ഇന്ധന വിലയുടെ പ്രതിമാസ വില പട്ടിക പ്രഖ്യാപിച്ചു തുടങ്ങിയത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top